KeralaLatest NewsNewsTechnology

ബി.എസ്.എന്‍.എല്ലിന്റെ സേവനങ്ങളില്‍ സെക്‌സ് ചാറ്റ്

തൃശ്ശൂര്‍: ബി.എസ്.എന്‍.എല്‍ വഴി അംഗീകൃത സേവനദാതാക്കള്‍ നല്‍കുന്ന സേവനങ്ങളില്‍ സെക്‌സ് ചാറ്റുവരെ. സ്‌പോട്‌സ്, സിനിമ, ഭാവി, ഭാഗ്യപരീക്ഷണങ്ങള്‍ തുടങ്ങിയ സേവന മേസേജുകള്‍ക്കിടയ്ക്കാണ് സെക്‌സ് ചാറ്റും കയറിവരുന്നത്. മാത്രമല്ല ഇത്തരം മെസേജുകള്‍ സ്വീകരിക്കുന്ന ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക നഷ്ടവും വരുന്നു. ഒരു മെസ്സേജിന് പ്രതികരിച്ചാല്‍ 30 രൂപമുതല്‍ 150 രൂപവരെ പോകുന്നുണ്ടെന്നാണ് ചിലരുടെ പരാതി.

ബി.എസ്.എന്‍.എല്‍വഴി പ്രലോഭിപ്പിക്കുന്ന തരത്തിലുള്ള മെസേജുകളാണ് കൗമാരക്കാര്‍ ഉള്‍പ്പെടെയുള്ള വര്‍ക്ക് ലഭിക്കുന്നത്. അധികവും ‘ഞാന്‍ ഫ്രീ ആണ്. എന്നെവിളിക്കു’ എന്ന രീതിയിലുള്ള മെസേജുകളാണ്. വയസ്സും കാണാന്‍ സുന്ദരിയാണ് എന്നതും ചിലതില്‍ ചേര്‍ത്തിട്ടുണ്ടാകും. പക്ഷെ ഇത്തരം നിയമവിരുദ്ധത തടയാനുള്ള മാര്‍ഗം ബി.എസ്.എന്‍.എല്‍ സ്വീകരിക്കുന്നുമില്ല. മറ്റു മൊബൈല്‍ സര്‍വീസുകളിലും ഇത്തരം പ്രവണതകള്‍ ഉണ്ട്.

ഇതിനു പുറമെ ലൈവ് ചാറ്റുകളിലേക്കു ക്ഷണിക്കുന്ന മേസേജുകളും വരുന്നുണ്ട്. സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നകാലത്ത് ഇത്തരം രീതികളിലേക്ക് ആളുകളെ വലിച്ചിഴക്കുന്നതാണിവ. ഇത്തരം മെസേജുകള്‍ റിജക്റ്റ് ചെയ്യുമ്പോഴാണ് ചിലപ്പോഴെങ്കിലും പണം പോകുന്നത്.

ഇത്തരം അറുപതിലധികം സേവനദാതാക്കളാണ് ബി.എസ്.എന്‍.എല്ലിനുമാത്രം ഉള്ളത്. ഇത്തരം സേവനദാതാക്കള്‍ക്ക് വലിയ നിബന്ധനകളോടെയാണ് ബി.എസ്.എന്‍.എല്‍ അംഗീകാരം നല്‍കുന്നത്. കമ്പനി നിയമപ്രകാരം രജിസ്ട്രര്‍ ചെയ്തവയായിരിക്കണം. വാര്‍ഷിക വിറ്റുവരവ് ഒരുകോടിരൂപയുണ്ടായിരിക്കണം. എന്നിങ്ങനെ പോകുന്നു നിബന്ധനകള്‍. പക്ഷേ, ഇത്തരം മേസേജുകള്‍ വരുന്നത് നിയന്ത്രിക്കാന്‍ ബി.എസ്.എന്‍.എല്ലിനു സാധിക്കുന്നുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button