കൊളംബോ: ശ്രീലങ്കയിൽ ശക്തമായ മഴയിലും മണ്ണിടിച്ചിലിലും 91 പേർ മരിക്കുകയും 110 പേരെ കാണാതാകുകയും ചെയ്തു. മഴയിലും മഞ്ഞിടിച്ചിലിലും അഞ്ചൂറോളം വീടുകൾ നശിച്ചു. പ്രദേശത്ത് ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്നു ഹെലികോപ്ടർ മാർഗം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയാണെന്നും അധികൃതർ അറിയിച്ചു.
മണ്ണിടിച്ചിലിനെ തുടർന്നു പ്രദേശത്തെ റെയിൽ, റോഡു ഗതാഗതം തടസപ്പെട്ടു. ശക്തമായ മഴയെ തുടർന്നു സ്കൂളുകൾ അടച്ചതായും അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ ഭാഗത്താണ് മഴ ദുരന്തം വിതച്ചത്.
Post Your Comments