തിരുവനന്തപുരം: കന്നുകാലികളുടെ നിരോധന ഉത്തരവിനെതിരെ പ്രതികരിച്ച് വിഎസ് അച്യുതാനന്ദന്‍. കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം യുദ്ധപ്രഖ്യാപനമാണെന്ന് വിഎസ് പറയുന്നു. ഇത് രാജ്യത്തിന്റെ ഫെഡറല്‍ തത്വങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ അധികാരങ്ങളില്‍ കൈകടത്തുന്നു എന്നതു മാത്രമല്ല, ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കാനുള്ള മൗലികാവകാശത്തെപ്പോലും ധ്വംസിക്കുംവിധം ഏകാധിപത്യപരമായ വിജ്ഞാപനങ്ങളിറക്കിക്കൊണ്ട് ഇന്ത്യയുടെ നാനാത്വത്തെയും വൈവിദ്ധ്യ പൂര്‍ണതയെയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമല്ല, ഇന്ത്യയില്‍ കാലികളെ വളര്‍ത്തുന്നത്. ഭക്ഷണത്തിനും തുകലിനും യാത്രയ്ക്കുമെല്ലാം കാലികളെ ഉപയോഗിക്കുന്ന നാടാണ് ഇന്ത്യയെന്നും വിഎസ് പറയുന്നു.
അത്തരം ആവശ്യങ്ങള്‍ക്കെല്ലാം കാലികളെ കൈമാറ്റം ചെയ്യേണ്ടി വരും. കാലികളുടെ തുകല്‍ കൊണ്ടുണ്ടാക്കിയ ചെരിപ്പുമിട്ട് ഗോസംരക്ഷണം പ്രസംഗിക്കുന്ന ഗോസാമിമാരുടെ മാത്രം പ്രതിനിധിയല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നും വിഎസ് പറഞ്ഞു.
Post Your Comments