വാഷിങ്‌ടണ്‍: യാത്രാവിലക്ക് വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക്‌ക അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് സ്റ്റേ ചെയ്‌ത കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി ശരിവച്ചു.
പ്രസിഡന്റിന്റെ ഉത്തരവ് ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്ന് അപ്പീല്‍ കോടതി വ്യക്തമാക്കി. മതാടിസ്ഥാനത്തിലുള്ള വേര്‍തിരിവ് അംഗീകരിക്കാനാകില്ല. ഈ ആറു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത് ദേശീയ സുരക്ഷയുടെ പേരിലാണെന്ന വാദം ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, അപ്പീല്‍ കോടതി വിധി നിരാശാജനകമാണെന്ന് വൈറ്റ്‌ഹൗസ് പ്രതികരിച്ചു. സുരക്ഷാ വിഷയങ്ങള്‍ പരിഗണിക്കാതെ, മറ്റ് വശങ്ങള്‍ പരിഗണിച്ചാണ് കോടതിയുടെ വിധിയെന്ന് വൈറ്റ്‌ഹൗസ് വക്താവ് പറഞ്ഞു.
ഇറാന്‍, സിറിയ, ലിബിയ, സുഡാന്‍, യെമന്‍, സോമാലിയ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കഴിഞ്ഞ മാര്‍ച്ച് 15 മുതല്‍ അമേരിക്കയില്‍ വിലക്ക് എര്‍പ്പെടുത്താനായിരുന്നു പ്രസിഡന്റ് ട്രംപിന്റെ വിവാദ ഉത്തരവ്.
Post Your Comments