തിരുവനന്തപുരം: ഗൂഗിളിനും തെറ്റുകള്‍ സംഭവിക്കുമോ? എന്ന ചോദ്യത്തിന് ഇപ്പോള്‍ പ്രസക്തിയില്ല. പല തെറ്റുകളും ഇതിനോടകം കണ്ടുപിടിച്ചു കഴിഞ്ഞു. ഇത്തവണ മലയാളികളാണ് ഗൂഗിളിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചത്.
മൂന്നു മലയാളി മിടുക്കന്മാരാണ് ഇതിനുപിന്നില്‍. കാസര്‍ഗോഡ് സ്വദേശി ശ്രീനാഥ് രഘുനാഥനും പയ്യന്നൂരിലെ വിജിത്തും തിരുവനന്തപുരത്തെ അഭിഷേകുമാണ് ഗൂഗിളിന്റെ തെറ്റുകള്‍ കണ്ടുപിടിച്ചത്. ഇവര്‍ ഹാള്‍ ഓഫ് ഫെയിം ബഹുമതിക്ക് അര്‍ഹരായി. ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിംഗിലെ ഗുരുതരമായ ഒരു ബഗ് കണ്ടെത്തിയാണ് കാസര്‍ഗോഡ് പിലിക്കോട് സ്വദേശി ശ്രീനാഥ് രഘുനാഥന്‍ ഹോള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ചത്.
വെബ്‌സൈറ്റില്‍ മെല്‍ഷ്യസ് സ്‌ക്രിപ്റ്റ് റണ്‍ ചെയ്യാനാകുമെന്നാണ് ശ്രീനാഥ് കണ്ടെത്തിയത്. റിമോട്ട് കോഡ് എക്‌സിക്യൂഷന്‍ എന്ന ബഗ് കണ്ടെത്തിയാണ് തിരുവനന്തപുരത്തെ പതിനാറുകാരനായ അഭിഷേക് പട്ടികയില്‍ ഇടംപിടിച്ചത്. അംഗീകാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞവരില്‍ ഒരാളാണ് 16കാരനായ അഭിഷേക്.
തമിഴ്നാട്ടില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ വിജിത്ത്, കേരളാ പൊലീസിന്റെ സൈബര്‍ഡോമിലെ അസിസ്റ്റന്റ് കമാന്ററായും പ്രവര്‍ത്തിക്കുന്നു. ഗൂഗിള്‍ മാപ്പ്‌സിലെ സുരക്ഷാ പ്രശ്‌നമാണ് ഈ വിദ്യാര്‍ത്ഥി കണ്ടെത്തിയത്. ഗൂഗിള്‍ മാപ്പ്‌സിലൂടെ മറ്റുള്ളവരുടെ ലൊക്കേഷന്‍ ചോര്‍ത്താനാകുന്ന ഒരു ബഗാണ് ഇദ്ദേഹം കണ്ടെത്തിയത്.
Post Your Comments