CinemaMollywoodEntertainmentUncategorized

ജയില്‍ ഡിഐജിക്കൊപ്പം കറങ്ങിയെന്ന വിവാദം; സത്യാവസ്ഥ വെളിപ്പെടുത്തി നടി

കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമാണ് ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ ഒരു സീരിയല്‍ താരം പത്തനംതിട്ടിയില്‍ കൂടി കറങ്ങി എന്നത്. ഈ ആരോപണത്തേ തുടര്‍ന്നു വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണു സീരിയല്‍ താരം അര്‍ച്ചന സുശീലന്‍. പത്തനംതിട്ടയില്‍ ഒരു പരിപാടിക്കു വന്നപ്പോഴാണു ജയില്‍ ഡി ഐ ജി പ്രദീപിനൊപ്പം നടി അര്‍ച്ചന ഔദ്യോഗിക വാഹനത്തില്‍ സഞ്ചരിച്ചത്. സംഭവം മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് അര്‍ച്ചന ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. താരം പറയുന്നത് ഇങ്ങനെ. വാസ്തവം അറിയാതെ മാധ്യമങ്ങള്‍ വാര്‍ത്തകൊടുക്കുന്നതില്‍ താന്‍ ദുഖിതയാണ്. ചാനലുകാര്‍ അവരുടെ റേറ്റിംഗ് കൂട്ടാന്‍ ഉപയോഗിക്കുന്ന പൊതുമുതലാണ് നടിമാര്‍ എന്ന് ധരിക്കരുതെന്നും തന്നെക്കുറിച്ച് മോശമായി പരാമര്‍ശിക്കുന്ന പല വാര്‍ത്തകളും സുഹൃത്തുക്കളും അയച്ചു തന്നതിനെ തുടര്‍ന്നാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നതെന്നും അര്‍ച്ചന പറയുന്നു.

കുറെനാള്‍ മുമ്പ് തനിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സീരിലില്‍ തിരക്കുള്ളതിനാല്‍ വ്യാജവാര്‍ത്ത നല്‍കിയ മാധ്യമത്തിനെതിരെ അന്ന് കേസ് കൊടുത്തില്ല. എന്നാല്‍ ഇപ്പോഴത്തെ സംഭവം അങ്ങനെ വിടാന്‍ ഉദ്ദേശിച്ചിട്ടില്ല. അച്ഛന്റെ പഴയ സുഹൃത്തായ ഡിഐജി ക്ഷണിച്ച ഒരു ചടങ്ങില്‍ ക്ഷണിതാവായാണ് താന്‍ എത്തിയത്. അച്ഛനുമായുള്ള അടുപ്പത്തിനു പുറത്താണ് ഡിഐജി വീട്ടില്‍ വന്നു ഞങ്ങളെ കൊണ്ടുപോയതും തിരികെ കൊണ്ടാക്കിയതും. ആ ചെറിയ ചടങ്ങിനെ ആളുകള്‍ പെരുപ്പിച്ചു കാണിക്കുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു. മാതാപിതാക്കള്‍ക്കും ഡിഐജിക്കും ഒപ്പം ചടങ്ങിനു ശേഷം എടുത്ത ഫോട്ടോയും അര്‍ച്ചന ഫേയ്ബുക്കില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button