ന്യൂഡൽഹി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമാണിത്. പശുക്കളെ കൈമാറേണ്ടത് ക്ഷീരകര്‍ഷകര്‍ക്കാകയിരിക്കണമെന്നും ഇതിനെ ഉപയോഗിക്കേണ്ടത് കാര്‍ഷിക ആവശ്യങ്ങള്‍ക്കായിരിക്കണമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു. കന്നുകാലികളെ സംസ്ഥാനത്തിന് പുറത്ത് വില്‍പ്പന നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
കന്നുകാലികളെ വിപണനകേന്ദ്രങ്ങളിൽനിന്നു വാങ്ങുമ്പോൾ കശാപ്പ് ചെയ്യില്ലെന്ന് രേഖ നൽകണം. വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പ് വരുത്തണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. കന്നുകാലികളെ ബലി നൽകുന്നതിനും നിരോധനം ഏർപ്പെടുത്തി. അതെ സമയം ഉത്തരവ് സംബന്ധിച്ച് ചില അവ്യക്തതകളും നിലനിൽക്കുന്നുണ്ട്.
Post Your Comments