ദുബായ് : പുണ്യമാസമായ റംസാനില്‍ വിദേശികള്‍ക്ക് ആശ്വാസമായി ദുബായ്
ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തൂമിന്റെ ഉത്തരവ് .
ദുബായില്‍ വിവിധ ദേശക്കാരായ 1014 തടവുകാരെ റംസാന്‍ പ്രമാണിച്ചു വിട്ടയയ്ക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.
ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ക്കു തുടക്കമായതായി അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഈസാം ഈസ അല്‍ ഹുമൈദാന്‍ പറഞ്ഞു. ഇവര്‍ക്ക് കുടുംബാംഗങ്ങളുമായി ഒത്തു ചോരാനും പുതിയൊരു ജീവിതത്തിന് തുടക്കമിടാനും ഉടന്‍ അവസരമൊരുക്കുമെന്നും വ്യക്തമാക്കി.
Post Your Comments