മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.
അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കുകയായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്.
തങ്ങള്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടെന്നും താനുള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണെന്നും ഫട്‌നാവിസ് ട്വീറ്റ് ചെയ്തു.
ഫട്‌നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കര്‍ഷകരുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്ന ശിവര്‍ സംവാദ് പരിപാടിക്കായാണ് ഫട്‌നാവിസ് ഹല്‍ഗാരയിലേക്ക് പോയത്.
Post Your Comments