കയ്‌റോ : ഈജിപ്ത് 21 വെബ്‌സൈറ്റുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നെന്ന് ആരോപിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഉള്‍പ്പെടെ 21 വെബ്‌സൈറ്റുകള്‍ക്കാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിലക്കിയ അഞ്ചു വെബ്‌സൈറ്റുകള്‍ ഈജിപ്തിലെ പ്രാദേശിക മാധ്യമങ്ങളാണ്. ഖത്തറില്‍ നിന്നു സാമ്പത്തിക സഹായം ലഭിക്കുന്നതോ തീവ്രനിലപാടുകള്‍ പുലര്‍ത്തുന്ന മുസ്ലീം ബ്രദര്‍ഹുഡുമായി ബന്ധമുള്ളതോ ആയ ചാനലുകളെ തിരഞ്ഞു പിടിച്ചാണ് വിലക്കിയതെന്നാണ് സൂചനകള്‍. അതേസമയം സംഭവത്തില്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments