ഭോപ്പല്: അമ്മയുടെ മരണമറിയാതെ പാല് കുടിക്കാന്‍ നോക്കുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു. ഭോപ്പലിലെ ദാമോയിലെ റെയില്‍പ്പാളത്തില്‍ നിന്നുള്ള ആ കാഴ്ചയാണിത്. മധ്യപ്രദേശിലെ ഉള്‍നാടന്‍ ഗ്രാമമായ ദാമോയിലാണ് റെയില്‍പ്പാളത്തിനടുത്തായി മരിച്ചുകിടക്കുന്ന അമ്മയെയും ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനെയും കണ്ടെത്തിയത്.
സ്ത്രീ എങ്ങനെയാണ് മരിച്ചതെന്നത് വ്യക്തമല്ല.ഒരു പക്ഷെ തീവണ്ടി യാത്രക്കിടയില്‍ വീണതാകാമെന്നു കരുതുന്നു.കുട്ടിയെ അമ്മ തന്റെ നെഞ്ചിനോട് ചേര്‍ത്ത് പിടിച്ചിരുന്നതിനാലാകാം കുട്ടിക്ക് അപകടം പറ്റാതെ രക്ഷപെട്ടത്. പരിക്കേറ്റെങ്കിലും അവര്‍ക്ക് ബോധമുണ്ടായിരിക്കാമെന്നും ആ അവസ്ഥയിലും കുഞ്ഞിനെ രക്ഷിക്കാനായി മുലയൂട്ടുകയും ബിസ്കറ്റ് നല്‍കുകയും ചെയ്തിട്ടുണ്ടായിരിക്കുമെന്ന് പൊലീസ് പറയുന്നു. പക്ഷെ തന്റെ അമ്മ ജീവന്‍വിട്ട് പോയെന്ന് ആ കുഞ്ഞ് ഇപ്പോഴും അറിഞ്ഞിട്ടില്ല.
വിശന്ന് വാവിട്ട് കരഞ്ഞിട്ടും അമ്മ എഴുന്നേറ്റ് മുലപ്പാല്‍ നല്‍കാതായതോടെയാണ് കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി അവള് സ്വന്തം നിലയില്‍ പരിശ്രമമാരംഭിച്ചത്. രാവിലെ പ്രദേശവാസികളാണ് സംഭവം ആദ്യമായി കണ്ടത്. ഉടന്‍ തന്നെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കാഴ്ചക്കാരില്‍ ചിലര്‍ മുലപ്പാല്‍ കുടിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ എത്തി കുട്ടിയെ ഏറ്റെടുത്തു.
Post Your Comments