Latest NewsKeralaNews

രക്തത്തുള്ളികള്‍ : അമ്പലപ്പുഴ ക്ഷേത്രം അടച്ചു

അമ്പലപ്പുഴ•ചുറ്റമ്പലത്തില്‍ രക്തത്തുള്ളികള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അഞ്ച് ദിവസത്തേക്ക് അടച്ചു. ക്ഷേത്രദര്‍ശനത്തിനെത്തിയ ആരുടെയെങ്കിലും കാലിലെ വെരിക്കോസ്വെയിന്‍ പൊട്ടിയതോ അല്ലെങ്കില്‍ ആദ്യമായി ആര്‍ത്തവമുണ്ടായതോ ആകാം കാരണമെന്നും സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

ക്ഷേത്രത്തില്‍നിന്നും കാണാതായ തിരുവാഭരണം കഴിഞ്ഞദിവസം കാണിക്ക വഞ്ചിയില്‍ നിന്നും കണ്ടെത്തിയിരുന്നു. പൊട്ടിച്ച നിലയിലായിരുന്നു തിരുവാഭരണം. ഇതിനിടെയാണ് പുതിയ സംഭവവികാസം ഉണ്ടായിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button