മുംബൈ: അനില്‍ കുംബ്ലെയെ ഒഴിവാക്കി പുതിയ പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) നീക്കം തുടങ്ങി. ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയുടെ രീതികളോട് യോജിപ്പില്ലാത്തതാണ് കാരണം. പുതിയ കോച്ചിനെ നിയമിക്കാനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചു.
ചാന്പ്യന്‍സ് ട്രോഫിക്കു ശേഷം പുതിയ കോച്ചിനെ തീരുമാനിക്കുമെന്ന് ട്വിറ്ററിലൂടെയാണ് ബിസിസിഐ അറിയിച്ചു. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയായിരിക്കും പുതിയ കോച്ചിനെ തെരഞ്ഞെടുക്കുക. ഈ മൂന്നുപേരാണ് കുംബ്ലെയെ കഴിഞ്ഞവര്‍ഷം നിയമിച്ചത്. കഴിഞ്ഞ വര്‍ഷം കോച്ചിനായി ബിസിസിഐ അപേക്ഷ ക്ഷണിച്ചപ്പോള്‍ 57 അപേക്ഷകളാണ് ലഭിച്ചത്.
കഴിഞ്ഞ 12 മാസത്തിനുള്ളില്‍ വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന 17 ടെസ്റ്റു മത്സരങ്ങളില്‍ 12 മത്സരങ്ങളിലും ഇന്ത്യ ജയിച്ചിരുന്നു. കുംബ്ലെയുടെ നേതൃത്വത്തില്‍ അഞ്ച് രാജ്യങ്ങളെയാണ് ഇന്ത്യ കീഴ്‌പ്പെടുത്തിയത്. വെസ്റ്റന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പരജയപ്പെട്ടുത്തി ടെസ്റ്റു റാങ്കിംഗില്‍ ഇന്ത്യ ഒന്നാമതെത്തിയിരുന്നു.മാത്രമല്ല, ക്യാപ്റ്റന്‍ കോഹ്ലിയും അനില്‍ കുംബ്ലെയും തമ്മില്‍ നല്ല ധാരണയിലാണ് മുന്നോട്ടുപോകുന്നതും. ഈ സാഹചര്യത്തില്‍ പുതിയ കോച്ചിനെ ക്ഷണിച്ചെങ്കിലും ഒടുവില്‍ അനില്‍ കുംബ്ലെയെ അദ്ദേഹത്തിന് താല്‍പര്യമെങ്കില്‍ വീണ്ടും നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments