സംഗറെഡ്ഢി: തിളച്ച കറി ദേഹത്തുവീണ് രണ്ടരവയസ്സുകാരന് മരിച്ചു. തെലുങ്കാനയിലെ സുരാം ഗ്രാമത്തിലാണ് സംഭവം നടന്നത്. കറി മറിഞ്ഞ് കുട്ടിക്ക് പൊള്ളലേല്‍ക്കുകയായിരുന്നു. രണ്ടുദിവസം ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. സംഭവസമയം മാതാപിതാക്കള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറയുന്നു. കളിക്കുന്നതിനിടെ അടുക്കളയിലെത്തിയ കുട്ടി സ്റ്റൗവിനു മുകളിലുണ്ടായിരുന്ന കറിപ്പാത്രത്തില്‍ കയറി പിടിക്കുകയായിരുന്നു. കറി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു.
കുട്ടിയെ ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടുന്ന് വിദഗ്ധ ചികിത്സയ്ക്കായി ഗാന്ധി ആശുപത്രിയിലേയ്ക്ക് മാറ്റുകയുമായിരുന്നു.
Post Your Comments