Latest NewsKeralaNews

സാക്ഷാല്‍ ധര്‍മപുത്രരുടെ പുനരവതാരമാണ് പുതുപ്പള്ളി കുഞ്ഞൂഞ്ഞ് എന്ന് അഡ്വ. ജയശങ്കര്‍

മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍. സാക്ഷാല്‍ ധര്‍മപുത്രരുടെ പുനരവതാരമാണ് പുതുപ്പള്ളി കുഞ്ഞൂഞ്ഞ് എന്നും കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ ഇവര്‍ക്ക് മുന്നില്‍ എത്രയോ നിസാരനെന്നും അദ്ദേഹം കളിയാക്കുന്നു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അഡ്വ. ജയശങ്കറിന്‍റെ പരിഹാസം.

യുഡിഎഫ് ഭരണകാലത്ത് വലിയ സംഗതിയായി ആഘോഷിച്ച വിഴിഞ്ഞം കരാറില്‍ തട്ടിപ്പ് ഉണ്ടായെന്നു കഴിഞ്ഞ ദിവസം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. കാരാര്‍ കമ്പനിയ്ക്ക് ഇതിലൂടെ 80,000കോടി രൂപ ലാഭം ഉണ്ടായെന്നും കണ്ടെത്തി. ഈ സന്ദര്‍ഭത്തില്‍ വിഴിഞ്ഞം കരാറിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉമ്മൻചാണ്ടിക്കും കെ.ബാബുവിനും കിട്ടിയ ലാഭം എത്രയാണെന്ന് എങ്ങനെ കണ്ടെത്തുമെന്ന് അഡ്വ. ജയശങ്കര്‍ ചോദിക്കുന്നു.

അഡ്വ. ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റ്

വിഴിഞ്ഞം കരാർ ആകെ മൊത്തം ടോട്ടൽ തട്ടിപ്പാണെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ കണക്കു കൂട്ടി കണ്ടുപിടിച്ചു. അദാനി മുതലാളിക്കു കിട്ടാൻ പോകുന്ന ലാഭം സുമാർ 80,000കോടി രൂപയാണത്രേ.

ഉമ്മൻചാണ്ടിക്കും കെ.ബാബുവിനും കിട്ടിയ ലാഭം എത്രയെന്ന് സിഎജിക്കു കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.

സിഎജിക്കു കണക്ക് അറിയില്ല എന്നാണ് അഹിംസാപാർട്ടി ആദ്യം മുതലേ പറയുന്നത്. 2ജി സ്പെക്ട്രത്തിലും കൽക്കരിപ്പാടത്തിലും അതേ നിലപാടാണ് കൈക്കൊണ്ടത്.

ഏത് അന്വേഷണത്തെയും നേരിടാം, നിയമം നിയമത്തിൻ്റെ വഴിക്കു പോകട്ടേ എന്നാണ് ഉമ്മൻജിയുടെ വീരസ്യം. ജുഡീഷ്യൽ അന്വേഷണമാകാം, തിളച്ച നെയ്യിൽ കൈമുക്കാനും തയ്യാർ.

സാക്ഷാൽ ധർമ്മപുത്രരുടെ പുനരവതാരമാണ് നമ്മുടെ പുതുപ്പളളി കുഞ്ഞൂഞ്ഞ്. കായംകുളം കൊച്ചുണ്ണിയും വെള്ളായണി പരമുവുമൊക്കെ എത്രയോ നിസ്സാരന്മാർ!

shortlink

Related Articles

Post Your Comments

Related Articles


Back to top button