
ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും തന്ത്രപ്രധാനമായി കരുതുന്ന സിയാച്ചിന്‍ ഹിമാനിക്കുമുകളില്‍ കൂടി യുദ്ധവിമാനങ്ങള്‍ പറത്തി പാക് സൈന്യത്തിന്റെ പ്രകോപനം. പാക് സേനയുടെ മിറാഷ് ജെറ്റാണ് സൈനികാഭ്യാസം നടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം. അതേസമയം പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു.
പാക് യുദ്ധവിമാനങ്ങൾ സിയാച്ചിനിൽ അഭ്യാസം നടത്തിയെന്ന് പാക് മാധ്യമങ്ങളിൽ തന്നെയാണ് റിപ്പോർട്ടുവന്നത്. പാക് വ്യോമസേനാ തലവന്‍ എയര്‍ ചീഫ് സൊഹൈല്‍ അമന്‍ ആണ് യുദ്ധാഭ്യാസത്തിന് സമമായ പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്നാണ് സൂചന. ഉയർന്നും താഴ്ന്നും പറക്കാവുന്ന യുദ്ധവിമാനം സിയാച്ചിനിൽ ഉപയോഗിച്ചതായി പാക് വ്യോമസേനയും സ്ഥിരീകരിച്ചിട്ടുണ്ട്.
Post Your Comments