റോം: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ ഭര്‍ത്താവിനോടുള്ള നീരസം പ്രകടിപ്പിക്കുന്ന രണ്ട് സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു. വിദേശസന്ദര്‍ശനത്തിനിടെ വിമാനമിറങ്ങി ട്രംപ് കൈ നീട്ടിയപ്പോള്‍ കൈ തട്ടിമാറ്റി നടന്നുനീങ്ങുന്ന മെലാനിയയുടെ ദൃശ്യങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ സന്ദര്‍ശനത്തിനിടെയാണ് ആദ്യം ഈ സംഭവമുണ്ടായത്. അതിന് പിന്നാലെ ഇറ്റിയിലെത്തിയപ്പോഴും സംഭവം ആവര്‍ത്തിച്ചു. രണ്ടുപേരും തമ്മില്‍ നല്ല ബന്ധത്തിലല്ലെന്നും വൈറ്റ് ഹൗസിലെ കാര്യങ്ങളുടെ നിയന്ത്രണം ട്രംപിന്റെ മകള്‍ ഇവാന്‍കയ്ക്കാണെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവാന്‍കയുടെ ഈ മേല്‍ക്കോയ്മയില്‍ മെലാനിയയ്ക്ക് എതിര്‍പ്പുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം സൗദി അറേബ്യന്‍ സന്ദര്‍ശനത്തിനുശേഷം ഇസ്രായേലില്‍ എത്തിയ ട്രംപ്, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കുമൊപ്പം വിമാനത്താവളത്തിലൊരുക്കിയ റെഡ് കാര്‍പറ്റിലൂടെ നടക്കവെ ഭാര്യ ഇവാന്‍കയുടെ കൈ പിടിക്കാന്‍ ശ്രമിച്ചു. ഇവാന്‍ അത് അവഗണിച്ച് കൈവീശി നടന്നു നീങ്ങുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതിനിടെയാണ് സമാനമായ സംഭവം റോം എയര്‍പോര്‍ട്ടിലുമുണ്ടായത്.
വിമാനത്തില്‍ നിന്ന് കോണിപ്പടികള്‍ ഇറങ്ങാന്‍ ആരംഭിക്കുമ്പോള്‍ മെലാനിയയുടെ കൈ പിടിക്കാന്‍ ട്രംപ് ശ്രമിച്ചെങ്കിലും മെലാനിയ കൈതട്ടിമാറ്റിയശേഷം തന്റെ മുടിയിഴകള്‍ ഒതുക്കി വയ്ക്കുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടരിക്കുന്നത്. ട്രംപും ഭാര്യയും തമ്മില്‍ ഭിന്നതയിലാണെന്നും അതുകൊണ്ടാണ് കൈ തട്ടിമാറ്റുന്നതെന്നും പറഞ്ഞാണ് ദശ്യങ്ങള്‍ പ്രചരിക്കുന്നത്.
Post Your Comments