ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ഡൽഹയിലെത്തി. പുതിയ രാഷ്ട്രീയ നീക്കം എന്തെന്ന് ഉറ്റുനോക്കി മറ്റു രാഷ്ട്രീയ പാർട്ടികൾ.രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിക്ക് അണ്ണാ ഡി.എം.കെ അമ്മ പക്ഷത്തിെന്റ പിന്തുണ പളനിസാമി ഉറപ്പു നൽകിയേക്കും.
അണ്ണാ ഡി.എം.കെ പുരട്ച്ചി തലൈവി അമ്മ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒ. പന്നീര്‍സെല്‍വം ദിവസങ്ങള്‍ക്കു മുൻപ് മോദിയെ കണ്ട് പിന്തുണ ഉറപ്പുനല്‍കിയിട്ടുണ്ട്. രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുൻപ് പ്രധാനമന്ത്രിയെ കാണാൻ രജനികാന്ത് പോകാനിരിക്കുന്നതിനിടയിലാണ് പളനിസ്വാമിയുടെ അടിയന്തിര സന്ദർശനം. പ്രധാനമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം ഒൗദ്യോഗികമായി പളനി സ്വാമി വെളിപ്പെടുത്തിയിട്ടില്ല.
Post Your Comments