തിരുവനന്തപുരം: ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന പിണറായി വിജയന് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളും ആശംസകളും നിരവധിയാണ് എത്തുന്നത്. ഇതോടൊപ്പം ഉലകനായകന് കമല്‍ഹാസനും രംഗത്തെത്തി. ആശംസയറിയിച്ചു കൊണ്ടാണ് കമല്ഹാസന് എത്തിയത്.
പിണറായി വിജയന് സര്‍ക്കാരിന്റെ സദ്ഭരണത്തിന്റെ ഒരു വര്‍ഷം ആഘോഷിക്കാന്‍ കേരളത്തിലെ ജനങ്ങളോടൊപ്പം താനും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇനിയും ഒരുപാട് മേഖലകളില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കു കേരളം മാതൃകയാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ഇ-മെയില്‍ വഴിയാണ് ഇക്കാര്യം കമല്ഹാസന് അറിയിച്ചത്.
Post Your Comments