ഡല്‍ഹി : ലോക പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ കശ്മീരിലെ കല്ലേറുകാരെ നേരിടാന്‍ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിടണമെന്ന് ബി.ജെ.പി എം.പിയും നടനുമായ പരേഷ് റാവല്‍. ട്വിറ്ററിലാണ് പരേഷ് റാവലിന്റെ അഭിപ്രായം പുറത്തുവന്നത്. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
കശ്മീരില്‍ കല്ലേറുകാരെ തടയുന്നതിനായി ഒരു കശ്മീരി യുവാവിനെ സൈനിക വാഹനത്തിനു മുന്നില്‍ കെട്ടിയിട്ട വീഡിയോ വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനു പിന്നാലെയാണ്, അരുന്ധതിക്കെതിരായ പരേഷ് റാവലിന്റെ ട്വീറ്റ്.
മികച്ച എഴുത്തുകാരുടെ നിരയിലേക്ക് ഉയര്‍ന്ന അരുന്ധതി റോയി ആണവ ബോംബ് പരീക്ഷണം, മാവോയിസം, കശ്മീര്‍, അഫ്‌സല്‍ ഗുരു തുടങ്ങിയ വിഷയങ്ങളില്‍ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അരുന്ധതിയെ തീവ്രവലതുപക്ഷ സംഘടനകളുടെ കണ്ണിലെ കരടായാണ് അറിയപ്പെടുന്നത്.
Post Your Comments