
ഡൽഹി: മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തിയ കേസിൽ എഴുത്തുകാരി അരുന്ധതി റോയി, കശ്മീർ മുൻ സർവകലാശാല പ്രൊഫസർ ഷെയ്ഖ് ഷൗക്കത്ത് ഹുസൈൻ എന്നിവരെ വിചാരണ ചെയ്യാൻ ഡൽഹി ഗവർണർ അനുമതി നൽകി. 2010 -ൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് നടപടി.
മതനിന്ദയും വിദ്വേഷവും പടർത്തുന്ന പ്രസംഗം നടത്തി എന്ന പേരിലാണ് ഡൽഹി പോലീസ് 2010 ൽ കേസെടുത്തത്. രാജ്യദ്രോഹ കുറ്റവും എഫ്ഐആറിലുണ്ടായിരുന്നുവെങ്കിലും പിന്നീട് ഒഴിവാക്കി. കശ്മീരിനെ ഇന്ത്യ ബലം പ്രയോഗിച്ചു കൂട്ടിച്ചേർത്തതാണ് എന്ന പ്രസ്താവനയുടെ പേരിലായിരുന്നു കേസ്.
Post Your Comments