ആരോഗ്യത്തില്‍ ഉത്കണ്ഠപ്പടുന്നവര്‍ ചായയും കാപ്പിയും കുടിയ്ക്കുന്നതിന് മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കണം. ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തില്‍ ഉണ്ടാവാനിടയുള്ള നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നു.
വായ് നാറ്റം കൊണ്ട് കഷ്ടപ്പെടുന്നവര്‍ ചില്ലറയല്ല. എന്നാല്‍ വായ് നാറ്റത്തെ ചെറുക്കാന്‍ ഏറ്റവും ഫലപ്രദമായ വഴിയാണ് ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് ഒരു ഗ്ലാസ്സ് വെള്ളം ശീലമാക്കുക എന്നത്. വായിലെ അള്‍സര്‍ കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ വായിലെ അള്‍സറിനെ ഇല്ലാതാക്കാന്‍ ഈ മാര്‍ഗ്ഗം നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. പലര്‍ക്കും ചായ കുടിച്ചാല്‍ പല്ലില്‍ കറയാണ് എന്നൊരു പരാതിയുണ്ട്. എന്നാല്‍ ചായ കുടിയ്ക്കുന്നതിനു മുന്നോടിയായി വെള്ളം കുടിയ്ക്കുന്നത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
ചായയും കാപ്പിയും ഉന്‍മേഷം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ചായയും കാപ്പിയും കുടിയ്ക്കുന്നതിനു മുന്‍പ് അല്‍പം വെള്ളം കുടിച്ച് നോക്കൂ. ചായ കുടിച്ച ഉന്‍മേഷം മണിക്കൂറുകളോളം നിലനില്‍ക്കും. രാവിലേയും വൈകിട്ടും ഈ വെള്ളം കുടി ശീലമാക്കിയാല്‍ അത് ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. ശരീരത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള അഴുക്കുകളും മറ്റും ചര്‍മ്മത്തിലും പ്രതിഫലിക്കും. രാവിലെ ബെഡ് കോഫിക്ക് മുന്‍പായി ഒരു ഗ്ലാസ്സ് വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളാന്‍ സഹായിക്കുന്നു. ഇതിലൂടെ ശരീരം മാത്രമല്ല ചര്‍മ്മത്തിനും ആ തിളക്കം ലഭിയ്ക്കുന്നു.
Post Your Comments