സോൾ: ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷിച്ചതായി റിപ്പോർട്ടുകൾ. ‘അജ്ഞാതമായ പരീക്ഷണം’ ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് നടന്നതെന്നു ദക്ഷിണ കൊറിയ അറിയിച്ചു. നേരത്തെ പരീക്ഷിച്ച മിസൈലുകളെക്കാള്‍ ശക്തികുറഞ്ഞ മീഡിയം റെയ്ഞ്ചിലുള്ള മിസൈലാണ് പരീക്ഷിച്ചത്. പുച്യാങ്ങിൽനിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചത്. 560 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള മിസൈല്‍ ഉത്തരകൊറിയയുടെ കിഴക്കൻ മേഖലയിൽ 500 കിലോമീറ്റർ മാറി കടലിലാണ് മിസൈൽ പതിച്ചതെന്നു ദക്ഷിണ കൊറിയൻ സൈന്യം പറഞ്ഞു.
അതേസമയം, മിസൈൽ വിക്ഷേപണത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ഭൂഖണ്ഡാന്തര മിസൈലല്ല ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണ് വൈറ്റ് ഹൗസിന്റെ അനുമാനം. ഹ്രസ്വദൂര പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്നു വാർത്താ ഏജൻസിയും റിപ്പോർട്ടു ചെയ്തു.
യുഎസുമായുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമായികൊണ്ടിരിക്കവെയാണ് ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണത്തിലൂടെ തങ്ങള്‍ ആണവ പരീക്ഷണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന സന്ദേശമാണ് ഉത്തരകൊറിയ നല്‍കുന്നത്.
Post Your Comments