ലണ്ടൻ : പാകിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരാക്രമണം തുടർക്കഥയാകുമ്പോൾ കടുത്ത നിലപാടുമായി ഇറാൻ.കശ്മീരിലെ പാക് തന്ത്രങ്ങൾ ഇറാനോട് നടക്കില്ലെന്ന ശക്തമായ മുന്നറിയിപ്പുമായി മോർട്ടർ ഷെല്ലാക്രമണം നടത്തി ഇറാൻ. തീവ്രവാദികളെ പാക്ക് സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ പാക്കിസ്ഥാനുള്ളിലുള്ള ഭീകരരുടെ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ കഴിഞ്ഞ മാസം തന്നെ പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരുന്നു.
പത്ത് ഇറാൻ അതിർത്തി രക്ഷാ സൈനികർ പാകിസ്ഥാന്റെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടപ്പോഴായിരുന്നു മുന്നറിയിപ്പ് നൽകിയത്. എന്നാൽ വീണ്ടും തുടർന്നതാണ് ഇറാനെ ചൊടിപ്പിച്ചത്.പാക്കിസ്ഥാനിലെ സമാ ടിവിയാണ് ഇറാൻ ഷെല്ലാക്രമണം നടത്തിയത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സുന്നി ഭീകര സംഘടന ജയ്ഷ് അൽ അദ്ലിന്റെ ഭീകരരെ ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണം.
ജയ്ഷെ അൽ അദിലിനെ ഉന്മൂലനം ചെയ്യാനാണ് ഇറാന്റെ തീരുമാനം. ലഹരി കള്ളക്കടത്തുകാരുടെ പ്രധാന വഴികളിലൊന്നായാണ് പാക്ക് ഇറാൻ അതിർത്തി കണക്കാക്കപ്പെടുന്നത്. തീവ്രവാദം വളർത്തി കാശുണ്ടാക്കാനാണ് പാകിസ്ഥാന്റെ തീരുമാനം എന്ന് തിരിച്ചറിഞ്ഞാണ് ഇറാൻ പ്രതികരിച്ചത്.
Post Your Comments