Latest NewsKeralaNews

മുഖ്യമന്ത്രി പങ്കെടുക്കില്ല; ജേക്കബ് തോമസിന്റെ പുസ്തക പ്രകാശനം ഉപേക്ഷിച്ചു

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസിന്റെ അത്മകഥയായ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്ന് മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ അറിയിപ്പ് വന്നതിനെ തുടര്‍ന്ന് പ്രസ്‌ക്ലബില്‍ നടത്താനിരുന്ന പുസ്തപ്രകാശന ചടങ്ങ് ഉപേക്ഷിച്ചതായി ജേക്കബ് തോമസ് അറിയിച്ചു. എന്നാല്‍ പുസ്തകം വിപണിയിലും ഓണ്‍ലൈനിലും ലഭ്യമാകുമെന്നും അദ്ദേഹം ബ്ലോഗിലൂടെ വ്യക്തമാക്കി.
 
പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിക്കരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എ കെ.സി.ജോസഫ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പുസ്തകമെഴുതിയത് ചട്ടലംഘനമാണെന്ന് കാട്ടിയായിരുന്നു കത്ത്. തുടര്‍ന്നാണ് മുഖ്യമന്ത്രി പ്രകാശന പരിപാടിയില്‍ പങ്കെടുക്കില്ലന്ന് പ്രൈവറ്റ് സെക്രട്ടറി എം.വി.ജയരാജന്‍ അറിയിച്ചത്.
‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ എന്നു പേരിട്ടിരിക്കുന്ന ആത്മകഥയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായിരുന്ന ആര്‍. ബാലകൃഷ്ണപിള്ള, സി. ദിവാകരന്‍ എന്നിവരെ പേരെടുത്ത് പറഞ്ഞ് ജേക്കബ് തോമസ് വിമര്‍ശിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button