ചെന്നൈ: എന്‍ജിനീയറിങ്, ഐ .ടി തുടങ്ങിയ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് വിദ്യാര്‍ഥികളെ കിട്ടാതായതോടെ തമിഴ്നാട്ടില്‍ സ്വകാര്യ മേഖലയിലെ 28 കോളജുകള്‍ അടച്ചുപൂട്ടുന്നു. എൻജിനീയറിങ് ഐ ടി മേഖലകളിലെ വിദ്യാർത്ഥികളുടെ ആധിക്യം മൂലം തൊഴിൽ സാധ്യത കുറയുന്നത് മുന്‍നിര്‍ത്തി ആര്‍ട്സ് കോഴ്സുകളിലേക്ക് വിദ്യാര്‍ഥികള്‍ തിരിഞ്ഞത് വിദ്യാർഥികൾ കുറയാൻ ഒരു കാരണമായി.2017-18 അക്കാദമിക് വര്‍ഷത്തില്‍ തമിഴ്നാട്ടിൽ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 10,000 സീറ്റുകള്‍ കുറയുമെന്നാണ് കണക്കു കൂട്ടൽ.
സീറ്റുകൾ വെട്ടിക്കുറയ്ക്കുന്നതിനു സംസ്ഥാനത്തെ 154 കോളേജുകൾ അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് വിവരം.22 കോളേജുകൾ പൂട്ടാൻ കോളേജുകൾ തന്നെ അപേക്ഷ കൊടുത്തപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംമൂലം മറ്റ് ആറു കോളജുകളിലെ പ്രവേശനം എ.ഐ.സി.ടി.ഇ തടയുകയായിരുന്നു.കേരളത്തിെന്റ സമീപ പ്രദേശങ്ങളിലുള്ള കന്യാകുമാരി, കോയമ്പത്തൂര്‍, മധുര, സേലം, കാരൈക്കല്‍ ജില്ലകളിലെ സ്വകാര്യസ്ഥാപനങ്ങളാണ് വിദ്യാര്‍ഥികളെ കിട്ടാതെ പൂട്ടേണ്ട സാഹചര്യത്തിൽ വന്നത്.
Post Your Comments