ഫേസ്ബുക്ക് വഴി ഇനിമുതൽ ഭക്ഷണവും ലഭിക്കുന്നു. റെസ്റ്റോറന്റുകളുടെ അപ്ലിക്കേഷനോ വെബ്സൈറ്റ് വിലാസമോ ഇല്ലെങ്കിലും ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് ആശങ്ക വേണ്ട. ഇഷ്ടമുള്ള ഭക്ഷണം വീട്ടിൽ എത്തിക്കാൻ ഇനി ഫേസ്ബുക്കിന്റെ ആപ്പ് സഹായിക്കും.
പക്ഷെ ആദ്യഘട്ടമെന്ന നിലയിൽ ഈ ഓർഡർ ഫുഡ് ഓപ്ഷൻ യു.എസിലെ ഉപഭോക്താക്കൾക്ക് മാത്രമേ ലഭിക്കു. താമസിക്കാതെ തന്നെ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഈ സേവനം ലഭ്യമാകും എന്നാണ് സൂചന.
കഴിഞ്ഞ ഒക്ടോബറിൽ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളായ ഡെലിവറി ഡോട്ട് കോമുമായും സ്ലൈസുമായും ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ നീക്കം.
Post Your Comments