KeralaLatest NewsNews

പഞ്ചായത്ത് പ്രസിഡന്റിനെയും വാര്‍ഡ് മെമ്പറെയും ഓഫീസിൽ കയറി ആക്രമിച്ചു; പ്രദേശത്ത് ഹർത്താൽ

 


നെടുങ്കണ്ടം:
 പഞ്ചായത്താഫീസിൽ അതിക്രമിച്ച് കയറി പഞ്ചായത്ത് പ്രസിഡന്റിനെയും വാർഡ് മെമ്പറെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ചു പ്രദേശത്ത് ഹർത്താൽ ആരംഭിച്ചു. ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ ആണ് യു .ഡി.എഫ് പ്രഖ്യാപിച്ച ഹർത്താൽ പുരോഗമിക്കുന്നത്.കരുണാപൂരം പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറയ്ക്കും, വാർഡ് മെമ്പർ ബിജു തകടിയേൽ, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പേരേടത്ത് രാജേഷ് എന്നിവരെ പഞ്ചായത്ത് ഓഫീസിൽ കയറി സിപിഎം പ്രവർത്തകർ മർദ്ദിച്ചു എന്നാണ് പരാതി.

പഞ്ചായത്ത് ഒാഫീസിനു മുന്നിൽ വാഹനപാർക്കിംഗ് നടത്തുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. 15 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്നാണ്‌ ആരോപണം. പരിക്കേറ്റ പഞ്ചായത്ത് പ്രസിഡന്റ് തൂക്കുപാലെത്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഹർത്താൽ.

പ്രസിഡന്റിനെ മർദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയതാണ് മറ്റു വാർഡ് മെമ്പർമാർ.സിപിഎം ലോക്കൽ സെക്രട്ടറി വി.സി അനിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയതെന്നാണ് പരാതി. എന്നാൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മർദിച്ചെന്ന ആരോപണം അടിസ്ഥനരഹിതമാണെന്ന് കൂട്ടാർ സിപിഎം ലോക്കൽ കമ്മിറ്റി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button