Latest NewsIndiaNews

ഐ.എസ് കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സി

കരിപ്പൂര്‍ : രാജ്യത്തെ ഐ.എസ്. ഘടകങ്ങള്‍ ശക്തമാണെന്നും കേരളത്തില്‍ ആഴത്തില്‍ വേരായിക്കഴിഞ്ഞെന്നും ദേശീയ അന്വേഷണ ഏജന്‍സി. കഴിഞ്ഞ ദിവസം ലഖ്‌നൗവില്‍ പിടിയിലായ ഐ.എസ്. അനുഭാവികളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനത്തിലെത്തിയത്.

പ്രധാനമായും ഹിന്ദി, ഉറുദു, മലയാളം ഭാഷകളിലാണ് ഇവര്‍ ആശയവിനിമയം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. ചോര്‍ത്തിയെടുത്ത പല സന്ദേശങ്ങളിലും ക്യാറ്റ്, ബിഗ് ക്യാറ്റ്, ഫോക്‌സ് തുടങ്ങിയ സംബോധനകളാണുള്ളത്. ടെലഗ്രാഫ് മെസഞ്ചര്‍ വഴിയാണ് പ്രധാനമായും സന്ദേശങ്ങള്‍ കൈമാറിയിരിക്കുന്നത്.

കേരളത്തില്‍ നിന്ന് പിടിയിലായവര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. മതപരമായ സംശയങ്ങളാണ് പ്രധാനമായും സംഭാഷണത്തിലെ ഉള്ളടക്കം. മറ്റ് തീവ്രവാദസംഘങ്ങളെപ്പോലെ കേന്ദ്രീകൃതമായ പ്രവര്‍ത്തനമല്ല ഐ.എസിന്റേതെന്ന് ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button