ബദോയി•നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ മലയാളിയെ ഹിന്ദു യുവവാഹിനി പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മലയാളിയായ അജ്മോൻ അബ്രഹാമിനെയാണ് പോലീസില്‍ ഏല്‍പ്പിച്ചത്.
ഔറായി ജില്ലയിലെ തിയുരി ഗ്രാമത്തിലാണ് സംഭവം. ക്രിസ്ത്യൻ പള്ളിയിൽ ആദിവാസികളെ ക്രിസ്തുമതത്തിലേക്ക് മാറ്റുന്നു എന്നാണ് അജ്മോൻ അബ്രഹാമിനെയുള്ള ആരോപണം. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഹിന്ദു യുവവാഹിനിയുടെ സ്ഥാപകന്‍.
Post Your Comments