Latest NewsEntertainment

സൗന്ദര്യറാണിപ്പട്ടം 52 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈ കുടുംബത്തിനെ തേടിയെത്തി

മുത്തശ്ശി സ്വന്തമാക്കിയ സൗന്ദര്യറാണി കിരീടം 52 വര്‍ഷത്തിന് ശേഷം കൊച്ചുമകള്‍ സ്വന്തമാക്കി. ഇതൊരു ബോളിവുഡ് സിനിമയിലെ രംഗമാണെന്ന് കരുതിയവര്‍ക്ക് തെറ്റി. ഇംഗ്ലണ്ടിലെ തെക്കന്‍ യോക്ക്‌ഷെയറിലെ ബാണ്‍സിലിയില്‍ നടന്ന സംഭവമാണ് ഇത്.

ലുറേല്‍ ആഡംസ് (27) അണ് മുത്തശ്ശി മെര്‍ലിന്‍ മോര്‍ലി വാക്കര്‍ (73) അഞ്ച് പതിറ്റാണ്ട് മുമ്പ് സ്വന്തമാക്കിയ മിസ് ബാണ്‍സ്ലി സൗന്ദര്യ കിരീടം വീണ്ടും നേടിയിരിക്കുന്നത്. 1965 ല്‍ 21-ാം വയസിലായിരുന്നു മെര്‍ലിന്‍ മിസ് ബാണ്‍സ്ലിയായി തെരഞ്ഞെടുക്കപ്പെട്ടത്.

2015 മുതലാണ് ലുറേല്‍ മുത്തശ്ശിയുടെ പാത പിന്തുടര്‍ന്ന് സൗന്ദര്യമത്സര വേദിയില്‍ എത്തിയത്. ആറ് വര്‍ഷം നീണ്ട പ്രണയബന്ധം തകര്‍ന്നതിന്റെ വേദന മറക്കുന്നതിനു വേണ്ടിയായിരുന്നു ഈ ചുവടുമാറ്റം.
ബാണ്‍സ്ലിയിലെ കുട്ടികളുടെ ആശുപത്രിയിലെ ക്ലിനിക്കില്‍ ഓഫീസറാണ് ഈ സൗന്ദര്യറാണി. കഴിഞ്ഞ ഏപ്രിലില്‍ മിസ് നോര്‍ത്ത് സൗന്ദര്യ റാണിയായും ലുറേല്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Post Your Comments


Back to top button