Technology

വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ ജാഗ്രതൈ; നിങ്ങളുടെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടേക്കാം

ഫോണില്‍ നുഴഞ്ഞു കയറി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭീഷണിയുമായി വാട്ട്സ്ആപ്പ് വ്യാജൻ രംഗത്ത്. വാട്ട്സ്ആപ്പ് മൂന്ന് നിറങ്ങളിൽ ലഭ്യമാകും എന്ന സന്ദേശങ്ങളിലൂടെയാണ് വ്യാജ വാട്ട്സ്ആപ്പിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഒരു വെബ്‌സൈറ്റിലെത്തും. ഈ വെബ്സൈറ്റില്‍ നിന്നും പുതിയ വാട്സ്‌ആപ്പ് പതിപ്പ് ഡൗണ്‍ലോഡ് ചെയ്‌താൽ വ്യക്തിവിവരങ്ങള്‍ ഹാക്കർമാർക്ക് ചോർത്താനാകുമെന്നാണ് റിപ്പോർട്ട്.

I love the new colors for whatsapp ‘ എന്ന സന്ദേശത്തോടെയാണ് ലിങ്ക് പ്രചരിക്കുന്നത്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്ന് കമ്പനിയുടെ സുരക്ഷാവൃത്തങ്ങൾ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button