Latest NewsIndiaNews

ശിക്ഷ റദ്ദാക്കണമെന്ന ജസ്റ്റീസ് കര്‍ണന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: സുപ്രീംകോടതി ജസ്റ്റീസുമാരുമായുള്ള ഭിന്നതയെ തുടര്‍ന്ന് കോടതിയലക്ഷ്യ കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്‍ണന് തിരിച്ചടി. തനിക്ക് സുപ്രീംകോടതി വിധിച്ച തടവുശിക്ഷ ഒഴിവാക്കാന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമപരമായി ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി നടപടി.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിന് ശിക്ഷിച്ചത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബംഗാള്‍ പോലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ വിധി വന്നതിന് പിന്നാലെ സ്വദേശമായ തമിഴ്‌നാട്ടിലേക്ക് പോയ ജസ്റ്റീസ് കര്‍ണനെ ഇതുവരെ കണ്ടെത്താന്‍ ബംഗാള്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

സുപ്രീംകോടതി ജഡ്ജിമാര്‍ തനിക്കെതിരേ ഗൂഢാലോചന നടത്തുന്നുമെന്നും ജാതീയമായി അധിഷേപിക്കുന്നുമെന്നും ആരോപിച്ച് കര്‍ണന്‍ രംഗത്തുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ രാഷ്ട്രപതിക്ക് അദ്ദേഹം കത്തയച്ചിരുന്നു. പിന്നീട് അച്ചടക്കനടപടിയുടെ ഭാഗമായി മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന കര്‍ണനെ കൊല്‍ക്കത്ത ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.

കോല്‍ക്കത്ത ഹൈക്കോടതിയിലെത്തിയിട്ടും സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരേ പോര് തുടരന്ന ജസ്റ്റീസ് കര്‍ണനെ കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു.

ഈ വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ജസ്റ്റീസ് കര്‍ണന്റെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button