ആലപ്പുഴ : ഹരിപ്പാട് യുവതിയെ വീടിനുള്ളില്‍ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി. മാവേലിക്കര കറ്റാനം സ്വദേശി പുഷ്പകുമാരിയെ(35)യാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മാധവ ജംഗ്ഷന് സമീപത്തെ വാടകവീട്ടിലാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഹരിപ്പാട് സ്വദേശി വേണുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മറവുചെയ്യാനായി പള്ളിപ്പാട് സ്വദേശിയായ ഒരാളെ വേണു വിളിച്ചുവരുത്തിയിരുന്നു. ഇയാള്‍ നല്കിയ വിവരത്തെത്തുടര്‍ന്നാണ് ഹരിപ്പാട് പൊലീസ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Post Your Comments