Latest NewsIndia

ഇനിയും നീതി നിഷേധിച്ചാല്‍ ഹിന്ദുമതം സ്വീകരിക്കും: മുത്തലാഖിന് ഇരയായ യുവതി

ഉദ്ദംസിങ്‌നഗര്‍: മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിതുടങ്ങി. നീതികിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അല്ലെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുംമെന്നും ഇവര്‍ പറയുന്നു. മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് സ്വദേശിയാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.

യുവതിയുടെ വീഡിയോ ഇതിനോടകം വൈറലായി. തന്റെ വിഷയത്തിലിടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയോടും സുപ്രീംകോടതിയോടും യുവതി അഭ്യര്‍ത്ഥിക്കുന്നുണ്ട്. ഷമീം ജഹാന്‍ എന്നാണ് യുവതിയുടെ പേര്. പോലീസ് സ്റ്റേഷനില്‍ വെച്ച് ഷമീമയുടെ ഭര്‍ത്താവ് ആസിഫ് മൊഴിചൊല്ലിയെന്നാണ് ഇവര്‍ പറയുന്നത്.

ഹിന്ദുമതത്തിലേക്ക് മതം മാറുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുകയാണ്. കാരണം ഹിന്ദുമതത്തില്‍ ഇത്തരം കാര്യങ്ങളൊന്നും നടക്കുന്നില്ല. അതല്ലെങ്കില്‍ എന്റെ മുന്നില്‍ ആത്മഹത്യ മാത്രമാണ് പോംവഴിയെന്നും വീഡിയോയില്‍ അവര്‍ പറയുന്നു.

12 വര്‍ഷം മുമ്പാണ് ഷമീം ആസിഫിനെ വിവാഹം ചെയ്യുന്നത്. 4 വര്‍ഷത്തിന് ശേഷം ആസിഫ് ബന്ധം വേര്‍പിരിഞ്ഞു. എന്നാല്‍ മുതിര്‍ന്നവരുടെ ഉപദേശം മാനിച്ച് 40 ദിവസത്തെ ഹലാല കാലാവധി പൂര്‍ത്തിയാക്കി ഇരുവരും ഒന്നിച്ചു. എന്നാല്‍ അതിനുശേഷം താന്‍ നിരന്തരം പീഡനത്തിനിരയാവുകയായിരുന്നുവെന്ന് ഷമീം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button