തെലുങ്ക് നടി വനിതാ വിജയ കുമാറിന്‍റെ മകളെ കാണാനില്ലെന്ന് പരാതി. വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജനാണ് പോലീസില്‍ പരാതി നല്‍കിയത്. 2012ല്‍ വനിത ആനന്ദ് രാജുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. വിവാഹ മോചനത്തിന് ശേഷം മകളുടെ സംരക്ഷണം കോടതി ആനന്ദ രാജനെയാണ് ഏല്‍പ്പിച്ചിരുന്നത്.
ഹൈദരാബാദില്‍ അച്ഛന്‍ ആനന്ദ രാജിനൊപ്പമാണ് മകള്‍ താമസിക്കുന്നത്. കുട്ടിയെ കാണാന്‍ വനിത ഇടയ്ക്കിടെ വരുമായിരുന്നു ഹൈദരാബാദില്‍. അവധിക്കാലമായത് കൊണ്ട് അമ്മയ്ക്കൊപ്പം ചെന്നൈയിലേക്ക് പോയ മകള്‍ പിന്നീട് മടങ്ങി വന്നില്ലെന്നാണ് ആനന്ദ രാജിന്‍റെ പരാതി. ഒരു തമിഴ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments