ദുബായി: ലോകത്തെ എല്ലാ ബൗളര്‍മാരും പേടിച്ചിരുന്ന ക്രിക്കറ്റ് ഇതിഹാസമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സച്ചിന്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുമ്പോള്‍ മനസാന്നിധ്യത്തോടെ പന്തെറിഞ്ഞവര്‍ ലോകക്രിക്കറ്റില്‍ തന്നെ ചുരുക്കമാണ്. ലോകത്തെ ഏറ്റവും മികച്ചവരെന്ന് വിലയിരുത്തപ്പെട്ട ബൗളര്‍മാരെല്ലാംതന്നെ സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ബാറ്റിംഗിന്റെ ചൂട് അറിഞ്ഞിട്ടുണ്ട്.
ഷെയ്ന്‍ വോണ്‍, ഷോയ്ബ് അക്തര്‍, മുത്തയ്യ മുരളീധരന്‍, അലന്‍ ഡോണാള്‍ഡ്, ഗ്ലെന്‍ മക്ഗ്രാത്ത് അടക്കം സച്ചിന്റെ കാലത്ത് ലോകക്രിക്കറ്റിലെ അതികായരായ ബൗളര്‍മാരെല്ലാം സച്ചിന്റെ പ്രഹരം നല്ലവണ്ണം ഏറ്റുവാങ്ങിയിട്ടുള്ളവരാണ്.
എന്നാല്‍ താന്‍ വളരെ ഭയപ്പെട്ടിരുന്ന ബൗളറെക്കുറിച്ച് സച്ചിന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. അത്ര അപകടകാരിയെന്ന് ക്രിക്കറ്റ് നിരൂപകര്‍ വിലയിരുത്തിയിട്ടില്ലാത്ത ഒരു ബൗളറാണ് സച്ചിനെ പേടിപ്പിച്ചിരുന്നതത്രെ. ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഹാന്‍സി ക്രോണ്യേ ആണ് സച്ചിനെ ബോളുകൊണ്ട് ഭയപ്പെടുത്തിയിരുന്ന താരം.
എന്താണെന്ന്അറിയില്ല. ക്രോണ്യേ എന്നെ പലവട്ടം പുറത്താക്കി. അദ്ദേഹത്തിന് മുന്നില്‍ പലതവണ നിര്‍ദയം കീഴടങ്ങേണ്ടിവന്നു എനിക്ക്. അദ്ദേഹം പന്തെറിയാന്‍ വരുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകകയാണ് എനിക്ക് നല്ലതെന്ന് പലവട്ടം എനിക്ക് തോന്നിയിട്ടുണ്ട്. – ഹാന്‍സി ക്രോണ്യേയെക്കുറിച്ച് സച്ചിന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ സ്ഥാനവും വഹിച്ചിരുന്ന ക്രോണ്യേ പിന്നീട് ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
നേരിടാന്‍ ഏറ്റവും വിഷമം തോന്നിയ ടീം 1999 -ലെ ഓസ്‌ട്രേലിയ ആയിരുന്നുവെന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വെളിപ്പെടുത്തി.
Post Your Comments