Latest NewsIndia

‘റിവോള്‍വര്‍ റാണി’ പോലീസ് പിടിയില്‍

ലഖ്‌നൗ : കല്യാണമണ്ഡപത്തില്‍ നിന്ന് തോക്ക് ചൂണ്ടി വരനെ പിടിച്ചു കൊണ്ടു പോയി എന്ന ആരോപണത്തില്‍ മാധ്യമങ്ങള്‍ റിവോള്‍വര്‍ റാണി എന്നു വിശേഷിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതി യാദവിനെയാണ് ഉത്തര്‍പ്രദേശ് പോലീസ് പിടികൂടിയത്. എന്നാല്‍ തോക്കുമായി താന്‍ കല്യാണവേദിയില്‍ എത്തിയെന്നത് വ്യാജപ്രചരണമാണെന്ന് 25-കാരിയായ ഭാരതി പോലീസില്‍ മൊഴി നല്‍കി.

അശോകിന് പ്രണയബന്ധമുണ്ട് എന്ന കാര്യം വധുവിന്റെ വീട്ടുകാര്‍ക്ക് അറിയാമായിരുന്നു. അശോക് വിവാഹത്തിന് തയാറായിരുന്നില്ല. അദ്ദേഹത്തിന് ഇപ്പോഴും എന്നോടു പ്രണയമാണ്. അശോക് തനിക്കൊപ്പം ഇറങ്ങിവരികയായിരുന്നു എന്നും ഭാരതി അവകാശപ്പെടുന്നു. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ഭാരതി താമസിക്കുന്നത്. വിവാഹത്തിനിടെ ഇറങ്ങിപ്പോയ അശോകിനെ പോലീസ് അന്വേഷിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button