Latest NewsIndia

ശ്രീരാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് പറയുന്നതുപോലെയാണ് മുത്തലാഖ് വിഷയമെന്ന് പരിഹാസം

ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതികരിച്ച് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്. ശ്രീരാമന്‍ അയോധ്യയില്‍ ജനിച്ചെന്ന് പറയുന്നതുപോലെയാണ് മുത്തലാഖ് വിഷയമെന്ന് മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയില്‍ സംസാരിക്കുകയായിരുന്നു മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ്.

മുത്തലാഖ് വിശ്വാസത്തിന്റെ ഭാഗമാണ്. നിയമത്തിന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ വിശദീകരിക്കാനാവില്ലെന്നും മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് വ്യക്തമാക്കി. രാമന്‍ അയോധ്യയില്‍ ജനിച്ചുവെന്നത് ഒരു വിശ്വാസമാണ്. ഇത് ഭരണഘടനകൊണ്ട് ചോദ്യം ചെയ്യാനാവില്ല. മുത്തലാഖ് എ ഡി 637 മുതല്‍ നിലനില്‍ക്കുന്ന ആചാരമാണ്.

1400 വര്‍ഷമായി നിലനില്‍ക്കുന്ന ആചാരം ഭരണഘടനയുടെ പേരില്‍ ഇല്ലാതാക്കാനാവില്ലെന്നും മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. മുത്തലാഖ് നിരോധിക്കുകയാണെങ്കില്‍ എല്ലാ വിവാഹമോചനവും അസാധുവാക്കണം. മുസ്ലീങ്ങള്‍ക്ക് മാത്രമായി നിയമം രൂപീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button