ജമ്മു കാശ്മീര്‍ : ജമ്മുവില്‍ വന്‍ ആയുധ ശേഖരണവുമായി ഭീകരര്‍ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് സൈന്യം വ്യാപകമായ തിരച്ചില്‍ ആരംഭിച്ചു. സോപിയാന്‍ ജില്ലയിലെ ഹെഫ്, ശിര്‍മല്‍ എന്നീ ഗ്രാമങ്ങളിലാണ് പരിശോധന നടക്കുന്നത്.
വീടുകള്‍ ഉള്‍പ്പെടെ കയറിയിറങ്ങിയാണ് പരിശോധന. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആരംഭിച്ച തിരച്ചിലില്‍, ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രത്യേക ദൗത്യ സേനയില്‍ നിന്നുമായി ആയിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്.
ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ അംഗങ്ങളായ 10 പേര്‍ ഈ പ്രദേശങ്ങളിലായി ഒളിച്ചിരിക്കുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനെത്തുന്നതിന് മുന്നോടിയായാണ് ഇത്തരത്തിലൊരു സുരക്ഷാ ഭീഷണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Post Your Comments