Latest NewsNewsIndia

രണ്ടാനച്ഛന്റെ പീഡനം:10 വയസ്സുകാരിയുടെ ഗർഭ ചിദ്രം നടത്താൻ കോടതി അനുമതി

റോഹ്​തക്​: രണ്ടാനച്ഛൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പത്തുവയസ്സുകാരിയുടെ ഗർഭഛിദ്രം നടത്താൻ കോടതി അനുമതി നൽകി. കുട്ടിയുടെ ‘അമ്മ കോടതിയെ സമീപിക്കുകയും തനിക്ക് ഇനിയൊരു കുട്ടിയെക്കൂടി വളർത്താനുള്ള സാഹചര്യമില്ലെന്ന് കോടതിയെ ബോധിപ്പിക്കുകയുമായിരുന്നു . കൂടാതെ ചെറിയ കുട്ടി ആയതിനാൽ കുട്ടിയുടെ ജീവന് അപകടമുണ്ടായേക്കാമെന്ന ഡോക്ടർമാരുടെ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചിരുന്നു.

തുടർന്ന് കോടതി ഗർഭം അലസിപ്പിക്കാനല്ല അനുമതി നൽകുകയായിരുന്നു. കുട്ടിയുടെ മാതാവ് ജോലിക്കു പോയിട്ടുവന്നപ്പോൾ കുട്ടി വീട്ടിൽ തളർന്നു കിടക്കുകയായിരുന്നു. കഴിഞ്ഞ കുറെ നാളുകളായി കുട്ടിയുടെ ആരോഗ്യ നില മോശമായിരുന്നു.തുടര്‍ന്ന്​ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ്​ അഞ്ചുമാസം ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്​.

രണ്ടാനച്ഛനും ബന്ധുവും ലൈംഗീകമായി പീഡിപ്പിച്ചുവെന്ന്​ കുട്ടി അമ്മയോട്​ പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരമാണ്​ രണ്ടാനച്ഛ​െന പൊലീസ്​ അറസ്റ്റ് ചെയ്തത്​.10 വയസുകാരി കൂടാതെ ഇവര്‍ക്ക്​ നാലുമക്കള്‍ കൂടി​ ഉണ്ട്​. തുടർന്ന് കുട്ടിയുടെ ഭാവി സുരക്ഷിതമാക്കാനായി അഞ്ചു മാസം പൂര്‍ത്തിയായ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്​ടര്‍മാരുടെ പാനലാണ്​ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button