
പ്രശസ്ത ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ്കുന്ദ്രയും ബിസിനസ്സ് പാര്‍ട്ട്ണര്‍ക്ക് എതിരെ മാനനഷ്ടക്കേസ് നല്‍കി. അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിഎന്നാരോപിച്ചാണ് കേസ് നല്‍കിയത്. 100 കോടി രൂപയുടെ മാനനഷ്ടക്കേസാണ് ഫയല്‍ ചെയ്തിരിയ്ക്കുന്നത്.
ശില്‍പ ഷെട്ടിയുടെ ഭര്‍ത്താന് രാജ് കുന്ദ്ര ബിസിനസ്സുകാരനാണ്. ടെക്സറ്റയില്‍ ബിസിനസ്സിലും ഹോട്ടല്‍ ബിസിനസ്സിലും ശ്രദ്ധ കേന്ദ്രകരിച്ചിരിയ്ക്കുന്ന കുന്ദ്രയുടെ ടെക്സ്റ്റയില്‍ ബിസിനസ്സിലെ പാര്‍ട്ടണര്‍ ആയ രവി മോഹന്‍ലാല്‍ ഭാട്ടിയയ്ക്ക് എതിരെയാണ് ഇവര്‍ കേസ് നല്‍കിയിരിയ്ക്കുന്നത്.
ടെക്സ്റ്റയില്‍ ബിസിനസ്സില്‍ ശില്‍പ്പയും രാജ് കുന്ദ്രയും ചേര്‍ന്ന് 24 ലക്ഷം രൂപ തട്ടിയെടുത്തെന്നു രവി ആരോപിക്കുകയും പണം തിരികെ നല്‍കുന്നില്ലെന്നും രവി മുന്പ് ആരോപിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് അകലത്തിലായ ഇവര്‍ ബിസിനസ്സില്‍ രവി വഞ്ചന കാണിച്ചെന്നും അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും ആരോപിച്ചു കൊണ്ട് 100 കോടി രൂപ വേണമെന്നും മാനനഷ്ടക്കേസില്‍ ഇവര്‍ ആവശ്യപ്പെടുന്നു.
Post Your Comments