തിരുവനന്തപുരം• ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ തനിക്കെതിരെ നടത്തിയ പ്രസ്താവനയുടെ തുടർച്ചയെന്നോണം പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിക്കും എന്ന തരത്തിൽ ഉള്ള നീക്കങ്ങൾ ഉൾപ്പടെയുള്ള ഇടതുപക്ഷ സർക്കാരിന്റെ ശ്രെമങ്ങളെ വളരെ കൗതുകത്തോടെയാണ് താന്‍ നോക്കി കാണുന്നതെന്ന് എം.പിയും എന്‍.ഡി.എ വൈസ് ചെയര്‍മാനുമായ രാജീവ് ചന്ദ്രശേഖര്‍.
പിണറായി വിജയൻറെ ഇത്തരം നിലപാടുകളോടുള്ള തന്റെ പ്രതികരണം നമുക്ക് കാണാം എന്ന് മാത്രമാണ്. ഭീഷണിപ്പെടുത്തുവാൻ നിങ്ങളാൽ ആകും വിധം ശ്രമിച്ചു കൊള്ളുക. നിങ്ങള്‍ക്ക് മുൻപും പലരും ശ്രമിച്ചു പരാജയപ്പെട്ട ഒരു ഉദ്യമം ആണ് അത്.
തനിക്ക് പിണറായിയോടുള്ള എതിർപ്പ് രാഷ്ട്രീയപരമായി മാത്രമാണ്. സിപിഎം ന്റെ സ്റ്റാലിനിസ്റ്റ് ഹിംസാതമക രാഷ്ട്രീയത്തിൽ നിന്നും കേരളത്തിന് മോചനം ലഭിക്കണം എന്ന വിശ്വാസത്തിൽ നിന്നുമാണ് ആ എതിർപ്പ് ഉണ്ടാകുന്നതും.
കേരള സംസ്ഥാനവും അതിന്റെ യുവ ജനതയും, കർഷകരും, മറ്റു അടിസ്ഥാന വർഗ്ഗവും ഒക്കെ പ്രതീക്ഷിക്കുന്നത് അവരുടെയെല്ലാം ശോഭനമായ ഭാവി ഉറപ്പു വരുത്തുന്ന സർക്കാരിനെയാണ്. അല്ലാതെ കൊലപാതകങ്ങളുടെയും, ഭീഷണിയുടെയും, അഴിമതിയുടെയും ഇന്നലെകളിൽ കുടുങ്ങിയ സർക്കാരിനെയല്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സിപിഎം ന്റെ അന്ത്യം അടുത്ത് കഴിഞ്ഞു എന്നത് ഒരു യാഥാർഥ്യമാണ്. ഭീഷണികൾ കൊണ്ട് ആ യാഥാർഥ്യത്തെ മൂടി വെയ്ക്കുവാനോ മാറ്റി മറിയ്ക്കാനോ സാധിക്കില്ല.
Post Your Comments