തിരുവനന്തപുരം: രാജ്യത്തിന് മാതൃകയായി കേരളം മാറുകയാണ്. പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍ രംഗത്ത്. സ്‌കൂളുകളില്‍ പല അസൗകര്യങ്ങളും ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യമുണ്ട്. ഇതു പരിഹരിക്കുന്ന നടപടിയുമായിട്ടാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്.
മൂത്രപ്പുരകളും, നാപ്കിന്‍ വെന്‍ഡിംഗ് യന്ത്രവും, മാലിന്യ സംസ്‌കരണ സംവിധാനവും സ്‌കൂളുകളില്‍ ഏര്‍പ്പെടുത്താനാണ് നിര്‍ദ്ദേശം. ഇന്ത്യയില്‍ത്തന്നെ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കണം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍ വേണമെന്നും നിര്‍ദ്ദേശത്തിലുണ്ട്. ആര്‍ഡിഡിമാര്‍ സ്‌കൂള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്നും ഇവ ഇല്ലെന്നുകണ്ടാല്‍ സ്‌കൂള്‍ മേധാവികള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും നിര്‍ദ്ദേശത്തിലുണ്ട്.
എല്ലാ ഗവണ്‍മെന്റ്/എയ്ഡഡ്/അണ്‍എയ്ഡഡ് സ്‌കൂളുകളും ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഉഷാ ടൈറ്റസാണ് സര്‍ക്കുലര്‍ ഇറക്കിയത്.
Post Your Comments