Latest NewsIndia

മലയാളി എഞ്ചിനീയറെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചുകൊന്നു

ജെയ്പൂര്‍: രാജസ്ഥാനില്‍ മലയാളിയെ ഭാര്യ വീട്ടുകാര്‍ വെടിവെച്ചു കൊന്നു. പത്തനംതിട്ട സ്വദേശിയും എഞ്ചിനീയറുമായ അമിത് നായരാണ് കൊല്ലപ്പെട്ടത്. ഭാര്യ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം കഴിച്ചതിലുള്ള പ്രതികാരമായാണ് കൊല നടന്നതെന്നാണ് വിവരം.

അമിതിന്റെ ഭാര്യ മമത ചൗധരിയെ ബന്ധുക്കള്‍ ബലമായി പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ട് അത് തടയുകയായിരുന്നു. രാവിലെയാണ് അമിതിനെ കിടപ്പുമുറിയില്‍ കയറി വെടിവെച്ച് കൊന്നത്. രണ്ടുവര്‍ഷം മുമ്പാണ് മമത ചൗധരിയെ അമിത് നായര്‍ പ്രണയിച്ച് വിവാഹം കഴിച്ചത്.

അഞ്ച് മാസം ഗര്‍ഭിണിയായ മമതയെ കാണാന്‍ അച്ഛനും അമ്മയും എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാവിലെ ഇവര്‍ക്കൊപ്പം മറ്റ് നാലുപേര്‍കൂടി അമിതിന്റെ വീട്ടിലെത്തി. തുടര്‍ന്ന് അമിതിന് നേരെ നാലുതവണയാണ് ഇവര്‍ നിറയൊഴിച്ചത്. സംഭവത്തില്‍ കേസെടുത്ത പോലീസ് മമതയുടെ സഹോദരനെ അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button