തിരുവനന്തപുരം: ഒരു നായയെ പിടിക്കുന്നതിന് 2100 രൂപയായി കുടുംബശ്രീ മൈക്രോ സംരംഭക യൂണിറ്റിന്റെ വേതനം ഉയര്‍ത്തി. മുൻപ് ഇത് ആയിരം രൂപയായിരുന്നു. സംസ്ഥാനത്ത് 306 കുടുംബശ്രീ അംഗങ്ങളാണ് തെരുവു നായ്ക്കളെ പിടിക്കുന്നതിനായി 58 യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്നത്. ഇവർക്ക് നൽകേണ്ട തുക കുടുംബശ്രീ മിഷനെ പദ്ധതി ഏജന്‍സിയായി അംഗീകരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് മുന്‍കൂറായി നല്‍കണമെന്നാണ് വ്യവസ്ഥ.
2016 നവംബറിലാണ് വിവിധ പഞ്ചായത്തുകളിലായി ഇതിനായി യൂണിറ്റുകൾ രൂപീകരിച്ചത്. ഇതിനായി കുടുംബശ്രീ മിഷന്‍ 2000 അംഗങ്ങളെ ഉള്‍പ്പെടുത്തി പട്ടിപിടിത്തത്തില്‍ പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ സര്‍ക്കാരിന് സമർപ്പിച്ച ശുപാർശയിന്മേൽ യൂണിറ്റ് രൂപീകരിക്കാൻ അനുവാദം നൽകുകയായിരുന്നു.
Post Your Comments