Latest NewsIndiaNews

അരവിന്ദ് കെജ്രിവാളിനെതിരെ ആരോപണവുമായി കപില്‍ മിശ്ര വീണ്ടും രംഗത്ത്

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മ് പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കേജ്രിവാളിനെതിരെ ആരോപണവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട കപില്‍ മിശ്ര വീണ്ടും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം രണ്ട് തവണ മാത്രമാണ് കേജ്രിവാള്‍ ഓഫീസില്‍ എത്തിയതെന്ന് മിശ്ര ആരോപിച്ചു.

ഏറ്റവും കുറച്ച്‌ സമയം ജോലി ചെയ്യുകയും ഏറ്റവും കൂടുതല്‍ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹം തന്നെയാണെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോള്‍ ജനങ്ങളുമായി ഏറ്റവും കുറച്ച്‌ ഇടപഴകുന്ന മുഖ്യമന്ത്രി കേജ്രിവാള്‍ ആയിരിക്കുമെന്നും സ്വന്തമായി വകുപ്പുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ലെന്നും മിശ്ര ആരോപിച്ചു.

തന്റെ ഫേസ്ബുക്ക് പേജിലുടെയാണ് മിശ്ര ആരോപണവുമായി രംഗത്തെത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയരുമ്പോഴും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടക്കുമ്പോഴും ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാതെ വീട്ടില്‍ കഴിയുന്ന നിലപാടാണ് കെജ്രിവാള്‍ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button