NattuvarthaLatest NewsNews

കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായാൽ ആഘോഷ ദിവസങ്ങളിൽ അധിക ചാർജ് വാങ്ങില്ല

ബിനിൽ കണ്ണൂർ
കണ്ണൂർ•ആഘോഷ ദിവസങ്ങള്‍ അടുത്താല്‍ പിന്നെ കണ്ണടച്ചാണ് ഓരോ വിമാനകമ്പനികളും അവരുടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത്. സാധാരണ ടിക്കറ്റ് നിരക്കിനേക്കാള്‍ ഇരട്ടി തുകയായിരിക്കും യാത്രക്കാരില്‍ നിന്നും ഈടാക്കുക. ഇത് സ്വദേശത്തേക്ക് പറക്കാനിക്കാനിരിക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരിക്കും നല്‍കുക. അമിത ടിക്കറ്റ് ചാര്‍ജ്ജ് കാരണം പലരും നാട്ടിലേക്കുള്ള യാത്ര വരെ വേണ്ടെന്നുവയ്ക്കുന്നവരാണ്. എന്നാല്‍ കണ്ണൂര്‍ വിമാനത്താവളം വരുന്നതോടെ ഇതൊന്നും യാത്രക്കാരെ ബാധിക്കില്ലെന്ന പുതിയ റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

സെപ്റ്റംബറില്‍ കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമാകുന്നതോടെ സ്വന്തം നാട്ടില്‍ വിമാനമിറങ്ങാനുള്ള പ്രവാസികളുടെ കാത്തിരിപ്പിനാണ് വിരാമമാകുന്നത്. എന്നാല്‍ ആഘോഷ ദിവസങ്ങളില്‍ കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ മാറ്റം ഉണ്ടാവില്ലെന്ന വിമാനകമ്പനികളുടെ തീരുമാനം പ്രവാസികളെ ഒന്നാകെ സന്തോഷത്തിലാക്കിയിരിക്കുകയാണ്. വിമാനത്താവളവുമായിബന്ധപ്പെട്ട് വിമാനക്കമ്പനികളുമായി മുഖ്യമന്ത്രയുടെ നേതൃത്വത്തില്‍  കിയാൽ നടത്തിയ ചര്‍ച്ചയിലായിരുന്നു തീരുമാനം. ആഘോഷ ദിവസങ്ങളടുക്കുമ്പോള്‍ അമിത ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുന്ന രീതി സംബന്ധിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് കണ്ണൂരില്‍ ഇതിനൊരു മാറ്റമുണ്ടാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. മുഖ്യമന്ത്രിയുടെ ഈ ആവശ്യം കമ്പനികള്‍ അംഗീകരിക്കുകയായിരുന്നു. പകരം വിശേഷദിവസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ അനുവദിക്കണമെന്ന വിമാനക്കമ്പനികളുടെ ആവശ്യം കിട്ടിയാലും അംഗീകരിച്ചു.

shortlink

Post Your Comments


Back to top button