CinemaMovie SongsEntertainmentKollywood

ബാഹുബലി നെറ്റില്‍ ഇടുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം തട്ടാന്‍ ശ്രമം; ആറുപേര്‍ പിടിയില്‍

ആഗോളതലത്തില്‍ വാന്നാക്രൈ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്ന ഈ സമയത്ത് വാന്നാക്രൈയുടെ ഇന്ത്യന്‍ സ്റ്റൈലിന് ശ്രമം നടത്തിയ ആറംഗ സംഘം അറസ്റ്റില്‍. ബാഹുബലിയെ ലക്ഷ്യമിട്ട് പ്രവര്‍ത്തനം നടത്തിയ ആറംഗ സംഘമാണ് ഹൈദരാബാദില്‍ പിടിയിലായത്.

കഴിഞ്ഞ ദിവസം ബാഹുബലി നിര്‍മ്മാതാക്കളെ വിളിച്ച്‌ 15 ലക്ഷം തട്ടാന്‍ ഇവര്‍ ശ്രമിച്ചു. ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ സിനിമയുടെ പതിപ്പ് ഇന്‍റര്‍നെറ്റില്‍ ലീക്ക് ചെയ്യുമെന്ന് നിര്‍മ്മാതാവായ കരണ്‍ ജോഹറിനെയും മറ്റു നിര്‍മ്മാതാക്കളെയും വിളിച്ചായിരുന്നു ഭീഷണി.

അറസ്റ്റിലായ ഇവരില്‍ ഒരാള്‍ ബീഹാറിലെ ഒരു തീയേറ്റര്‍ ഉടമ കൂടിയാണ്. ബോളിവുഡ് സിനിമകളുടെ പൈറേറ്റ് കോപ്പി സൃഷ്ടിക്കുന്നത് പതിവാക്കിയിട്ടുളള സംഘമാണ് ഇതെന്നും ഇതിനകം അനേകം സിനിമകളുടെ വ്യാജ പതിപ്പ് സൃഷ്ടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button