Latest NewsCinema

ബാഹുബലി ഹിന്ദിയില്‍ എടുക്കുമ്പോള്‍ താരങ്ങളാകുന്നത് ഇവരായിരിക്കും

ബോക്‌സ്ഓഫീസ് പിടിച്ചു കുലുക്കിയ വമ്പന്‍ ചിത്രമായിരുന്നു ബാഹുബലി 2 ലോകത്തിലെ എല്ലാ റെക്കോര്‍ഡുകളും പുഷ്പംപോലെ കാറ്റില്‍ പറത്തി പ്രേക്ഷകരുടെ മനം കവര്‍ന്നു. ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ മൊഴിമാറ്റം നടത്തി പുറത്തുവന്നിടുള്ള ചിത്രമാണെങ്കിലും ബാഹുബലി ബോളിവുഡിലെടുത്താല്‍ ആരൊക്കെയായിരിക്കും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുക.

പലര്‍ക്കും പല അഭിപ്രയായങ്ങളും പറയാറുണ്ട്. എന്നാല്‍ ഒരു സംവിധായകനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ഒരു ചോദ്യമാണ് ഇത്. ഒരുപാട് ആശയങ്ങളും ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കുന്ന ഈ ചോദ്യത്തിന് സംവിധായകന്‍ രാജമൗലിക്ക് വലിയ സംശയമൊന്നും ഉണ്ടായില്ല.കോഫി വിത്ത് കരണ്‍ ജോഹര്‍ എന്ന പരിപാടിയിലാണ് ഈ ചോദ്യത്തിന് രാജമൗലി മറുപടി നല്‍കിയത്.

ദേവസേനയായി ദീപികയെ പരിഗണിക്കുമെന്നും എന്നാല്‍ പ്രഭാസിനും റാണയ്ക്കും പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്നും രാജമൗലി പറയുന്നു. പ്രഭാസും റാണാ ദഗുബാട്ടിയും പ്രിയപ്പെട്ട ബോളിവുഡ് നടിയായി തെരഞ്ഞെടുത്തതും ദീപികയെ തന്നെയായിരുന്നു. പത്മാവത് എന്ന സിനിമയിലെ ഗംഭീരപ്രകടനവും ദീപികയിലേക്ക് എല്ലാവരെയും ആകര്‍ഷിക്കാന്‍ ഒരു പ്രധാനകാരണമായി എന്നാതാണ് വാസ്തവം. അനുഷ്‌കാ ഷെട്ടി അവതരിപ്പിച്ച ദേവസേന ഇന്നും പ്രേക്ഷക മനസുകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്‌.ശിവകാമിയായി രമ്യാ കൃഷ്ണനും കട്ടപ്പയായി സത്യരാജും തകര്‍പ്പന്‍ പ്രകടനം കാഴ്ച വച്ച ചിത്രം കൂടിയായിരുന്നു ബാഹുബലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button